Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biopark

Ernakulam

ക​ടു​ങ്ങ​ല്ലൂ​ർ ബ​യോ​പാ​ർ​ക്കി​ൽ വീ​ണ്ടും ഉ​ദ്ഘാ​ട​ന മാമാങ്കം

ആ​ലു​വ: ഒ​രു വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ മ​ന്ത്രി നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ ക​ടു​ങ്ങ​ല്ലൂ​ർ ബ​യോ​പാ​ർ​ക്കി​ൽ വീ​ണ്ടും ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത് വി​വാ​ദ​ത്തി​ൽ. 10ന് ​മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രേ​യാ​ണ് പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 1.40 കോ​ടി രൂ​പ ചെ​ല​വി​ൽ എ​ട​യാ​റി​ൽ സ്ഥാ​പി​ക്കു​ന്ന മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി​യു​ടെ (എം​സി​എ​ഫ്) നി​ർ​മാ​ണോ​ദ്ഘാ​ട​നം 2025 ഓ​ഗ​സ്റ്റ് 11ന് ​മ​ന്ത്രി​യാ​യി​രു​ന്ന പി. ​രാ​ജീ​വ് ആ​ണ് നി​ർ​വ​ഹി​ച്ച​ത്. എ​ന്നാ​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​തെ പാ​തി വ​ഴി​യി​ൽ നി​ല​ച്ചു.

നി​ർ​മാ​ണോ​ദ്ഘാ​ട​ന​ശേ​ഷം ഈ ​കാ​ല​യ​ള​വി​ൽ ഏ​ഴ് അ​ടി ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ചു​റ്റു​മ​തി​ൽ കെ​ട്ടി. പി​ല്ല​ർ സ്ഥാ​പി​ക്കാ​ൻ കു​ഴി​ക​ളെ​ടു​ത്ത​പ്പോ​ൾ മ​ണ്ണി​ന​ടി​യി​ൽ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​തി​നാ​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു. ഇ​ത് പു​ന​രാ​രം​ഭി​ക്കു​ക​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ മു​ന്ന​ണി​യു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up